പത്ത് കിലോ കഞ്ചാവുമായി സഹോദരീ സഹോദരന്മാര്‍ പിടിയില്‍

Published : Jul 14, 2020, 07:09 AM IST
പത്ത് കിലോ കഞ്ചാവുമായി സഹോദരീ സഹോദരന്മാര്‍ പിടിയില്‍

Synopsis

രാത്രി 11 മണിയോടെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ബൈക്കിൽ രണ്ടു പേർ പോകുന്നു എന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ. 10 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സൂര്യ പ്രഭ എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്. 

രാത്രി 11 മണിയോടെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ബൈക്കിൽ രണ്ടു പേർ പോകുന്നു എന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. പിന്നീട് ബൈക്ക് കണ്ടെത്തുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.മുക്കം നീലീശ്വരം തെച്ചിയാട് വഴിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. 

ഇവർ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. മലയോരത്തെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് കഞ്ചാവ് വിൽപ്പന ‌ നടത്തുകയാണെന്ന് പൊലീസിന് വിവരം കിട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ