സിനിമാ സ്‌റ്റൈലില്‍ തടഞ്ഞത് സിനിമാ ഡിസ്ട്രിബ്യൂഷന്‍ മാനേജറെ; തട്ടിയെടുത്തത് 30000 രൂപ വിലയുള്ള ഫോണ്‍!

Published : Apr 01, 2024, 08:33 PM IST
സിനിമാ സ്‌റ്റൈലില്‍ തടഞ്ഞത് സിനിമാ ഡിസ്ട്രിബ്യൂഷന്‍ മാനേജറെ; തട്ടിയെടുത്തത് 30000 രൂപ വിലയുള്ള ഫോണ്‍!

Synopsis

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാവമണി റോഡിനടുത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് ഇവര്‍ പരാതിക്കാരനെ തടഞ്ഞുവെക്കുകയും ബലമായി മൊബൈല്‍ ഫോണ്‍ കവരുകയുമായിരുന്നു.

 

കോഴിക്കോട്: പുതിയറയിലെ സിനിമാ ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജറെ തടഞ്ഞുവെക്കുകയും മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്ത രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ്(37), താഴേ ചേളാരി സ്വദേശിയായ ബാബു രാജ് എന്ന ബംഗാളി ബാബു(37) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാവമണി റോഡിനടുത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് ഇവര്‍ പരാതിക്കാരനെ തടഞ്ഞുവെക്കുകയും ബലമായി മൊബൈല്‍ ഫോണ്‍ കവരുകയുമായിരുന്നു. 30000 രൂപ വിലയുള്ള ഫോണാണ് കവര്‍ന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു.

ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടിയിട്ടുണ്ട്. കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് മരങ്ങലത്തിന്റെ നിര്‍ദേശത്തില്‍ എസ്.ഐമാരായ എന്‍.പി.എ രാഘവന്‍, ഷൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, പി.ഷാലു, സി.കെ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം