ജ്വല്ലറി അടിച്ച് തകർത്തു, വനിതാ ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമം; യുവാവ് പിടിയില്‍

Published : Aug 05, 2020, 08:06 PM IST
ജ്വല്ലറി അടിച്ച് തകർത്തു, വനിതാ ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമം; യുവാവ് പിടിയില്‍

Synopsis

മാരാകായുധങ്ങളുമായി കടയിൽ കയറിയ യുവാവ് അവിടെ ഉണ്ടായിരുന്ന വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.  

ചേർത്തല: മാനസിക വിഭ്രാന്തിയുള്ള യുവാവ് നഗരത്തിലെ ജ്വല്ലറി അടിച്ച് തകർത്തു. ചേർത്തല വാളമ്മക്കാട്ട് ജിതിൻ ജോണിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തുള്ള വി ജോൺ ജ്വല്ലറിയാണ് മനു എന്ന യുവാവ്  തകർത്തത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

വർഷങ്ങളായി മാനസിക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള നഗരസഭ 26-ാം വാർഡ് മറ്റത്തുവെളി മനു(32)വിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാരാകായുധങ്ങളുമായി കടയിൽ കയറിയ ഇയാൾ അവിടെ ഉണ്ടായിരുന്ന വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഭയന്നുവിറച്ച് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 

ചില്ല് കൊണ്ടുള്ള പ്രധാന വാതിലും, കബോഡ്, ഷോക്കേസ്, ത്രാസ്, കൗണ്ടറും കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അടിച്ച് തകർത്ത ശേഷം പ്രദേശത്ത് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ചേർത്തല പൊലീസെത്തി മനുവിനെ അറസ്റ്റ് ചെയ്തു. നഗരത്തിൽ ഓട്ടോ ഓടിയ്ക്കുന്ന മനു ഇതിന് മുമ്പും അക്രമാസ്തനാകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം വരുത്തീട്ടുണ്ടെന്ന് ഉടമ ജിതിൻ ജോൺ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ