പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

Published : Jul 09, 2022, 12:03 AM IST
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

Synopsis

ബാഗിൽ കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. 

മലപ്പുറം: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷ്(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണിൽ ട്യൂഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. ബാഗിൽ കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. 

പെൺകുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെൺകുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. 

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കൊലപാതകശ്രമത്തിനും പോക്സോ വകുപ്പുകളും പ്രകാരം കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും ഇടുപ്പത്തിലായിരുന്നുവെന്നും ഏപ്രിൽ മാസത്തിൽ ആനമങ്ങാടിനടുത്ത ബേക്കറിയിൽ വെച്ച് പ്രതി പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പ്രണയം നിരസിച്ചതെന്നും പൊലീസ് പറയുന്നു. ഇതിലുള്ള വിരോധത്താൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി എത്തുകയായിരുന്നു.

Read More : പത്തനംതിട്ടയിൽ വീട്ട് മുറ്റത്ത് കളിച്ച രണ്ട് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മധ്യപ്രദേശ് സ്വദേശികൾ പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി