കാലിക്കറ്റ് ട്രേഡ് സെന്‍ററിന് സമീപം ഒരു കാർ, സംശയം തോന്നിയെത്തിയ പൊലീസുകാരനെ ഇടിച്ച് രക്ഷപെടാൻ ശ്രമം; യുവാവ് പിടിയിൽ

Published : Jun 25, 2025, 09:45 PM IST
youth arrest

Synopsis

നടക്കാവ് സ്‌റ്റേഷനിലെ പൊലീസുകാരനെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി മിക്ദാദ് മുഹമ്മദ്(28) ആണ് അറസ്റ്റിലായത്. നടക്കാവ് സ്‌റ്റേഷനിലെ പൊലീസുകാരനെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

കാലിക്കറ്റ് ട്രേഡ് സെന്‍ററിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ട് പൊലീസ് പരിശോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം നടന്നത്. കാറില്‍ മിക്ദാദ് ആണ് ഉണ്ടായിരുന്നത്. പൊലീസ് പരിശോധിക്കാനെത്തുന്നത് കണ്ട് ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയും കൈ കാണിച്ച പൊലീസുകാരന്റെ കൈയ്യില്‍ ഇടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയുമായിരുന്നു. നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി