വാടകക്കെടുത്ത വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി; യുവാവിനെ പൊലീസ് പൊക്കി

Published : Mar 07, 2020, 12:31 PM IST
വാടകക്കെടുത്ത വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി; യുവാവിനെ പൊലീസ് പൊക്കി

Synopsis

സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമായി ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞ് വില കൂടിയ കാറുകൾ എടുത്ത് യുവാവ് പണയം വെക്കുകയായിരുന്നു.

പൊന്നാനി: വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ്  പിടിയിൽ. മാറഞ്ചേരി മുക്കാല സ്വദേശി കരുവീട്ടിൽ നിയാസ്(37)നെയാണ് പെരുമ്പടപ്പ് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 

സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമായി ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞ് വില കൂടിയ കാറുകൾ എടുത്ത് തിരിച്ച് കൊടുക്കാതെ ഫൈനാൻസുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
 

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്