മേശപ്പുറത്ത് സ്വർണ്ണം, ജനൽ വഴി കൈക്കലാക്കി; വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച അയൽവാസി പിടിയിൽ

Published : Apr 25, 2023, 09:02 AM IST
മേശപ്പുറത്ത് സ്വർണ്ണം, ജനൽ വഴി കൈക്കലാക്കി; വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച അയൽവാസി പിടിയിൽ

Synopsis

അൻഷിദിന്‍റെ വീടിനോട് ചേർന്നുള്ള ജനാലയുട അടുത്ത് മേശപ്പുറത്ത് വെച്ചതായിരുന്നു മാല. ഇത് ശ്രദ്ധയില്‍പ്പെട്ട അന്‍ഷിദ് പുലർച്ചെ ജനലിലൂടെ കൈയ്യിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം: കാളികാവിൽ വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ്  അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്. അയൽവാസിയുടെ വീടിന്റെ ജനൽ വഴിയാണ് പ്രതി മേശപ്പുറത്തുള്ള താലിമാല  മോഷ്ടിച്ചത്. 

കാളികാവ് പുതിയത്ത് നിധീഷിന്റെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് അൻഷിദ് മോഷ്ടിച്ചത്. ഇവരുടെ തൊട്ടടുത്തെ വീട്ടിലാണ് അൻഷിദ് താമസിക്കുന്നത്. അൻഷിദിന്‍റെ വീടിനോട് ചേർന്നുള്ള ജനാലയുട അടുത്ത് മേശപ്പുറത്ത് വെച്ചതായിരുന്നു മാല. ഇത് ശ്രദ്ധയില്‍പ്പെട്ട അന്‍ഷിദ് പുലർച്ചെ ജനലിലൂടെ കൈയ്യിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിധീഷിന്റെ ഭാര്യ ലക്ഷ്മി നൽകിയ പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.  മോഷ്ടിച്ച സ്വർണ്ണം  കാളികാവിലെ ആര്യ ജ്വല്ലറിയിൽ പ്രതി വിൽപ്പന നടത്തിയതാണ് പൊലീസിന് സഹായകമായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ.നാസർ, എസ്‌ഐ അബ്ദുൽ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂജ്, ഷംസുദ്ധീൻ,സി.പി.ഒ ആഷിഫ്, വനിത സി.പി.ഒ സുനില എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Read More : വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം