ബിവറേജിന് തൊട്ടടുത്തെ കട, ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യം വിറ്റ യുവാവ് അറസ്റ്റിൽ

Published : Oct 02, 2024, 10:02 PM IST
ബിവറേജിന് തൊട്ടടുത്തെ കട, ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യം വിറ്റ യുവാവ് അറസ്റ്റിൽ

Synopsis

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന നടത്തുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില്‍ ബിവറേജിനടുത്തുള്ള കടയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന്‍ (34) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന നടത്തുകയായിരുന്നു. 

അഞ്ഞൂറ് മില്ലിയുടെ ഒമ്പത് ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശ്, എസ്‌ഐ അനീഷ് ടി, എസ്സിപിഒ മാരായ ജയേഷ്, ബിനില്‍ രാജ്, രാമു, അജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : കേരളത്തിൽ മഴ ശക്തമാകുന്നു, ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്
 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്