
തിരുവനന്തപുരം: രാത്രിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെ കയ്യോടെ പൊക്കി പൊലീസ്. കാട്ടായിക്കോണം മേലേവിളയില്‍ താമസിക്കുന്ന ശവപ്രസാദ്(35)ആണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് സ്ത്രീകളെ ശിവപ്രസാദ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു.
രാത്രി 11.30ഓടെ കാട്ടായിക്കോണം സ്വദേശികളായ മൂന്ന് സ്വദേശികള്‍ പോത്തന്‍കോട് ഭാഗത്തു നിന്നും കാറോടിച്ച് വരവെയാണ് യുവാവ് ശല്യപ്പെടുത്തിയത്. കാട്ടായിക്കോണത്ത് കാര്‍ നിര്‍ത്തി സ്ത്രീകള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. ഈ സമയം കാറില്‍ സ്ത്രീകള്‍ മാത്രമാണെന്ന് കണ്ട ശിവപ്രസാദ് ഇവരെ പിന്തുടര്‍ന്നു. ആളില്ലാത്ത സ്ഥലത്ത് വച്ച് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഗ്ലാസിലിടിച്ച് വണ്ടി നിര്‍ത്താനും സ്ത്രീകളോട് പുറത്തേക്ക് ഇറങ്ങാനും ആക്രോശിച്ചു.
ഭയന്ന സ്ത്രീകള്‍ വാഹനം നിര്‍ത്താതെ ഓടിച്ച് പോയി. സംഭവം പൊലീസ് കണ്ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. ശ്രീകാര്യത്ത് പൊലീസുണ്ടാകുമെന്നും വാഹനം നിര്‍ത്താതെ ശ്രീകാര്യത്തേക്ക് വരാനും പൊലീസ് അറിയിച്ചു. കാറിനെ പിന്തുടര്‍ന്നെത്തിയ യുവാവിനെ ചെക്കാലമുക്കിന് സമീപത്ത് വച്ച് പൊലീസ് പിടികൂടി. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ പരാതിയില്‍ കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam