മലപ്പുറത്ത് പത്തു വയസുകാരിക്ക് നേരെ പീഡനശ്രമം: യുവാവ് അറസ്റ്റിൽ

By Web TeamFirst Published Feb 1, 2020, 9:32 PM IST
Highlights

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്ന് പോകുന്ന പെൺകുട്ടിയെ വൈക്കോൽ പിടിച്ച് തരാനെന്ന വ്യാജേന അടുത്ത് വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൽപകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോക്‌സോ കേസിൽ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കന്മനം അല്ലൂരിലെ കാരാട്ടിൽ അബ്ദുൽ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം. 

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്ന് പോകുന്ന പെൺകുട്ടിയെ വൈക്കോൽ പിടിച്ച് തരാനെന്ന വ്യാജേന അടുത്ത് വിളിക്കുകയായിരുന്നു. അടുത്തെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടിൽ അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയിൽ എസ് എച്ച് ഒ എം കെ ഷാജിയുടെ നിർദ്ദേശ പ്രകാരം എസ് ഐ.എസ് കെ പ്രിയനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

click me!