മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൊബൈല്‍ മോഷണം; യുവാവ് പിടിയില്‍

Published : Dec 01, 2020, 04:14 PM IST
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  മൊബൈല്‍ മോഷണം; യുവാവ് പിടിയില്‍

Synopsis

കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന്‍റെ സമീപത്തെ ഹോട്ടലിനടുത്ത് സംശയകരമായ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു. 

കോഴിക്കോട്: മെഡിക്കൽ കോളേജ് ക്യാഷ്യാലിറ്റിക്ക് സമീപം കിടന്നുറങ്ങുകയായിരുന്ന ആളുടെ മൊബൈൽ ഫോൺ കവർന്ന ആൾ പിടിയിൽ. കല്ലാച്ചി പുത്തൻപുറയ്ക്കൽ മുഹമ്മദ് റാഫി (37) ആണ് പിടിയിലായത്. കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന്‍റെ സമീപത്തെ ഹോട്ടലിനടുത്ത് സംശയകരമായ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു. 

ചോദ്യം ചെയ്യലിലാണ് മോഷ്ടിച്ച മൊബൈൽ ഫോൺ ലഭിച്ചത്.  ഇയാൾക്കെതിരെ ആലുവ റെയിൽവേ പൊലീസിൽ റെയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്. ട്രെയിനിലും മറ്റും മൊബൈൽ ഫോൺ മോഷണം നടത്തി വന്ന റാഫി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു കവർച്ചയെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐമാരായ ബിജിത്ത്, സലീം, സീനിയർ സി.പി.ഒ സജീഷ് കുമാർ, സി.പി.ഒ മാരായ ഷിജിത്ത്, രജീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ ബസ് ക്ലീനര്‍ പിടിയിൽ
500 രൂപ കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങി, കടക്കാരൻ സൂക്ഷിച്ച് നോക്കിയപ്പോൾ സിനിമയിൽ ഉപയോഗിക്കുന്ന നോട്ട്! ആർട്ട് അസിസ്റ്റന്‍റ് പിടിയിൽ