
കൊച്ചി: വഴിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തെറ്റിദ്ധാരണയുടെ പേരിൽ കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ അരൂക്കുറ്റി വെളിപറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാൽ (28) ആണ് എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബിലാലിനെ ഇടുക്കി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 8ന് രാത്രി 11നായിരുന്നു സംഭവം. എറണാകുളം എസ്ആർഎം റോഡിൽ ബിലാലും മറ്റു ചില യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു.
യുവാക്കൾ സ്ഥലത്തു നിന്ന് പോയതിന് പിന്നാലെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് അവരുടേതാണെന്ന് തെറ്റിദ്ധരിച്ച് ബിലാൽ അതിന് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസിപി സിബി ടോം, ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, ഇടുക്കി എസ്ഐമാരായ പി വി മഹേഷ്, ഇ എം ഷാജി, എഎസ്ഐ സന്തോഷ്, സുനിൽ ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ്, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു, ജിമ്മി, വിപിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam