മോഷ്ടിക്കാൻ വീട്ടിൽ കയറി, സ്ത്രീയെ പീഡിപ്പിക്കാനും ശ്രമം; യുവാവിനെതിരെ കാപ്പ, ജയിലിലായത് നിരവധി കേസുകളിൽ പ്രതി

Published : Oct 07, 2026, 05:59 PM IST
Ernakulam Kaapa Case

Synopsis

എറണാകുളത്ത് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കോതമംഗലം ഇരമല്ലൂർ സ്വദേശി എബിൻ ടോമിക്കെതിരെ ആണ് ജയിലിലടച്ചത്. മോഷണശ്രമത്തിനിടെ വീട്ടിലേക്ക് കയറി വന്ന സ്ത്രീയെ പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

കൊച്ചി: മോഷണശ്രമത്തിനിടെ വീട്ടിലേക്ക് കയറി വന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസിൽ ഉൾപ്പെട്ട കോതമംഗലം ഇരമല്ലൂർ ചിറപ്പടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ എബിൻ ടോമി (28) യെ ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ഇക്കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂർ കാരാട്ട് പള്ളിക്കര ഭാഗത്തെ ആളില്ലാത്ത വീട്ടിലാണ് പ്രതി മോഷണശ്രമം നടത്തിയത്. ഇതിനിടെ വീട്ടിലേക്ക് കയറി വന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് നടപടി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.

കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് എബിൻ ടോമി. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി ജെ കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എച്ച് ഹാഷിം, അസി. സബ്ബ് ഇൻസ്പെക്ടർ ഷിജു കെ വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എൻ പ്രവീൺ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് മാത്യു, എം എം അജ്മൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരില്‍ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
അവധിക്ക് നാട്ടിൽ എത്തിയ സൈനികൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു, അയൽവാസിയുടെ വളർത്തുനായയെ അടിച്ചുകൊന്നു; അറസ്റ്റിലായി