
ആലപ്പുഴ: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കുഴുവടി പടീറ്റതിൽ വീട്ടിൽ രാഹുൽ (29) നെയാണ് മാവേലിക്കരയിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് സ്കൂളിൽ നിന്നും മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞത്. ഉടൻ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു. പ്രതി കുട്ടിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തും അച്ഛനൊപ്പം വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. കുട്ടി അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം, അച്ഛൻ പുറത്തേക്ക് പോയ സമയം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam