
പാലക്കാട്: അട്ടപ്പാടിയിൽ വനത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. അരളിക്കോണം ഉന്നതിയിൽ നിന്നും ഉദ്ദേശം രണ്ടര കിലോമീറ്റർ മാറി നീർച്ചാലിന് അരികിൽ രണ്ട് തോട്ടങ്ങളിലായാണ് കഞ്ചാവ് ചെടികൾ കൃഷി ചെയ്തിരുന്നത്. 68 തടങ്ങളിലായി നാലും അഞ്ചും മാസം പാകമായ 203 കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മാസിലാമണി, ജിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്.ആർ, ലക്ഷ്മണൻ.എ.കെ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു. മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. പതിനായിരത്തോളം ചെടികളുണ്ടായിരുന്നു. പുതൂരിലെ വനമേഖലയ്ക്കുള്ളിലാണ് തോട്ടമുണ്ടായിരുന്നത്. പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചത്.കേരള പൊലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam