
തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ കൂത്താട്ടുകളം പലകുഴ വില്ലേജിൽ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖിൽ(24) ആണ് കരമന പൊലീസിന്‍റെ പിടിയിലായത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ താൻ അനാഥനാണെന്ന് അഖിൽ പറഞ്ഞാണ് വലയിലാക്കിയത്.
വിവാഹിതനായ പ്രതി അക്കാര്യവും യുവതിയോട് മറച്ചുവെച്ചു. പിന്നീട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ അഖിൽ മുങ്ങി. ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam