പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ, കോടതി റിമാൻഡ് ചെയ്തു

Published : May 24, 2025, 09:20 AM ISTUpdated : May 26, 2025, 10:10 PM IST
പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ, കോടതി റിമാൻഡ് ചെയ്തു

Synopsis

പുത്തരിപ്പാടം നേർച്ചക്കിടെ പരിചയപ്പെട്ട കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് സ്വദേശി നിഷാദി (35) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുത്തരിപ്പാടം നേര്‍ച്ചയ്ക്കിടെയാണ് കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയതിനുശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി പൊലീസിന് കൈമാറുകയും പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലി (75) നെയാണ് പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 മാർച്ച് 18 ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. അയൽവാസിയായ ആറ് വയസുകാരിക്കൊപ്പം തന്റെ വീട്ടിൽ കളിച്ചുകെണ്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. വീട്ടിലെ നിത്യസന്ദർശകനായ അയൽവാസി കൂടിയായ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി. കുട്ടികൾ തനിച്ചാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ തോമസ് ഇവരെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയായിരുന്നു. 10 വയസ്സുകാരിയോട് ഇയാൾ തനിക്ക് കുടിവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. കുട്ടി അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവരുമ്പോൾ, പ്രതി 6 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടത്. വെള്ളം വാങ്ങി കുടിച്ച ശേഷം ഇയാൾ, അതിക്രമത്തിനിരയാക്കിയ കുട്ടിയെ ആരെങ്കിലും വരുന്നുണ്ടോ എന്ന് വാതിൽക്കൽ പോയി നോക്കാൻ പറഞ്ഞു വിട്ട ശേഷം രണ്ടാമത്തെ കുട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ വന്ന വ്യത്യാസവും, ഭാവമാറ്റവും കണ്ട് സ്കൂളിലെ സ്റ്റുഡന്റ് കൗൺസിൽ നടത്തിയ കൗൺസിലിങ്ങിൽ 10 വയസ്സുകാരി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവരം തണ്ണിത്തോട് പൊലീസിനെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത 2 കേസുകളിലാണ് ഇപ്പോൾ വിധി വന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്