റോഡരുകില്‍ നിന്ന യുവതിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, ഉടുവസ്ത്രമൂരിയെറിഞ്ഞ് രക്ഷപെട്ടു; യുവാവ് പിടിയില്‍

Published : Jan 28, 2022, 09:10 AM IST
റോഡരുകില്‍ നിന്ന യുവതിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, ഉടുവസ്ത്രമൂരിയെറിഞ്ഞ് രക്ഷപെട്ടു; യുവാവ് പിടിയില്‍

Synopsis

റോഡരുകില്‍ നിന്ന യുവതിയുടെ അടുത്തേക്കെത്തിയ യുവാവ് ആദ്യം ഒച്ചയുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് അടുത്തെത്തി തന്‍റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ യുവതിയെ കാണിക്കുകയായിരുന്നു.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ്റ്റോപ്പില്‍  വാഹനം കാത്തു നിന്ന യുവതിയെ ഫോണിലെ അശ്ലീല വീഡിയോ കാട്ടിയ ശേഷം കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പൊക്കി. ബാലരാമപുരം നെല്ലിവിള പുത്തന്‍വീട്ടില്‍ അച്ചുകൃഷ്ണ എന്ന യുവാവാണ് പിടിയിലായത്. ആറ്റിങ്ങല്‍ സ്വകാര്യ ബസ്റ്റാന്‍റിന് അടുത്ത് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.  തിരക്കേറിയ റോഡരുകില്‍ ബസ് കാത്തു നിന്ന യുവതിയുടെ അടുത്തെത്തിയാണ് യുവാവ് അശ്സീല വീഡിയോ കാട്ടിയത്. 

റോഡരുകില്‍ നിന്ന യുവതിയുടെ അടുത്തേക്കെത്തിയ യുവാവ് ആദ്യം ഒച്ചയുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് അടുത്തെത്തി തന്‍റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ യുവതിയെ കാണിക്കുകയായിരുന്നു. ഇതോടെ യുവതി ഉറക്കെ ബഹളം വച്ചു. യുവതി ശബ്ദമുണ്ടാക്കിയതോടെ  പ്രതി അച്ചുകൃഷ്ണ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയും ഇയാളുടെ പിന്നാലെ ഓടി.

സംഭവം കണ്ടു നിന്ന വഴിയാത്രക്കാരും നാട്ടുകാരും പിന്നാലെ ഓടി യുവാവിനെ പിടികൂടിയെങ്കിലും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിയെറിച്ച് ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് പ്രതിയെ  തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മാമം ഭാഗത്തു നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'