മന്തിക്കടയില്‍ ജോലിക്ക് കയറിയ ദിവസം തന്നെ പണികൊടുത്തു, കാല്‍ ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍

Published : May 25, 2026, 05:01 PM IST
nanthankode

Synopsis

കോഴിക്കോട് മുക്കത്തെ ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ച ദിവസം തന്നെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ അഭിഷേകിനെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കം പോലീസ് ഇടുക്കിയിൽ വെച്ച് പിടികൂടിയത്.

കോഴിക്കോട്: ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കും നീലേശ്വരത്താണ് സംഭവം. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കല്‍ അഭിഷേകിനെയാണ്(22) മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ് ഒലീവ് കിച്ചന്‍ എന്ന കുഴിമന്തി കടയില്‍ പുതിയതായി ജോലിക്ക് എത്തിയതായിരുന്നു അഭിഷേക്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ കടയിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഫോണുകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട കടയുടമ ഉടന്‍തന്നെ മുക്കം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയുമായിരുന്നു. അന്വേഷണ സംഘം ഇടുക്കിയില്‍ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുക്കം പൊലീസ് എസ്.ഐ ശ്രീരാഗ്, എഎസ്ഐ റഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അനൂപ് തിരുവമ്പാടി എന്നിവരടങ്ങിയ സംഘമാണ് അഭിഷേകിനെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട, വ്യാവസായിക അളവിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ
സുഫൈദയുടെ മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകൾ, കാസ‍ർകോട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 34 കാരിയെ തല്ലിയെന്ന് സമ്മതിച്ച് ഭ‍ർത്താവ്