യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

Published : Apr 15, 2022, 10:16 PM IST
യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

Synopsis

മൊബൈലില്‍ വിളിച്ച് ഷഫീഖ് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഇയാൾ  വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മരിക്കുന്നതിനു മുമ്പ് സഹോദരനെ അറിയിച്ചിരുന്നു.

എടപ്പാള്‍: യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്. കാളാച്ചാലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ‌യുവാവിനെ അറസ്റ്റ് ചെയ്തത്.

ജനുവരി 12ന് കാളാച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതി മരിച്ച ദിവസം ഷഫീഖ് യുവതിയെ കാണാന്‍ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം പൊലീസ് അറിഞ്ഞതോടെ യുവാവ് ഒളിവില്‍പ്പോയിരുന്നു. ഷഫീലയെ മൊബൈലില്‍ വിളിച്ച് ഷഫീഖ് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഇയാൾ  വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മരിക്കുന്നതിനു മുമ്പ് സഹോദരനെ അറിയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്