സോഷ്യൽ മീഡിയയിൽ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ

Published : Mar 12, 2025, 06:25 PM ISTUpdated : Mar 12, 2025, 07:01 PM IST
സോഷ്യൽ മീഡിയയിൽ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ

Synopsis

കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പ`ലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ അബ്ദുൽ ജലീൽ കെ, എ.എസ്.ഐ റിതേഷ് പി.കെ, എസ്.സി.പി.ഒ രൂപേഷ് പി, സി.പി.ഒ മാരായ അനൂപ് വാഴയിൽ, ലിംന.പി, എസ്‌സി‌പി‌ഒ ശരത് ചന്ദ്രൻ, അരുൺലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്