മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Published : May 15, 2022, 08:29 AM IST
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Synopsis

2021 ജനുവരിയില്‍ ദിലീപ് തന്‍റെ ജന്മദിനം ആഘോഷിക്കാനായി യുവതിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38)  കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആണ് ദിലീപിന്‍റെ അറസ്റ്റ്.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദിലീപ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. കാനഡയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി അടുപ്പത്തിലാവുന്നത്. 2021 ജനുവരിയില്‍ നാട്ടിലെത്തിയ യുവതിയെ ദിലീപ് തന്‍റെ ജന്മദിനം ആഘോഷിക്കാനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കൊച്ചിയിലെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

പീഡന ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തിയത് യുവതി അറിഞ്ഞിരുന്നില്ല. കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ദിലീപിന് സംശയം തോന്നി. ഇതോടെ പീഡന ദൃശ്യങ്ങള്‍ ഇയാള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ച് കൊടുക്കുകയായിരുന്നു. യുവതിയുടെ പിതാവ് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം