വിവാഹത്തിനിടെ പരിചയപ്പെട്ടു, 16ാം വയസ് മുതൽ പീഡനം, പിന്മാറിയപ്പോൾ ഭീഷണി; പോക്സോ കേസിൽ യുവാവ് പിടിയിൽ

Published : Jan 11, 2025, 04:58 PM ISTUpdated : Jan 11, 2025, 05:03 PM IST
വിവാഹത്തിനിടെ പരിചയപ്പെട്ടു, 16ാം വയസ് മുതൽ പീഡനം, പിന്മാറിയപ്പോൾ ഭീഷണി; പോക്സോ കേസിൽ യുവാവ് പിടിയിൽ

Synopsis

കൊല്ലം ചിതറയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ഹാരിഷ്  ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസു മുതൽ പീഡിപ്പിച്ചെന്നാണ് കേസ്.

കൊല്ലം: കൊല്ലം ചിതറയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ഹാരിഷ്  ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസു മുതൽ പീഡിപ്പിച്ചെന്നാണ് കേസ്. 2023 ലാണ് പെൺകുട്ടിയെ ഒരു വിവാഹ സൽക്കാരത്തിനിടെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായെന്നും പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചെന്നുമാണ് കേസ്.

പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പൊലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

'സമാധി ഇരിക്കാനുള്ള കല്ല് അച്ഛൻ നേരത്തെ വാങ്ങി', സുഗന്ധദ്രവ്യങ്ങള്‍ ഇട്ടാണ് നിമഞ്ജനം ചെയ്തതെന്ന് മകൻ; ദുരൂഹത

 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം