ബൈക്കിൽ നിന്ന് റോഡിൽ വീണ പൊതി ഭീഷണിപ്പെടുത്തി കൈക്കലാക്കി, സിസിടിവി ദൃശ്യം ചതിച്ചു, പിടിച്ചത് കഞ്ചാവ് പൊതി

Published : Mar 10, 2025, 05:34 PM IST
 ബൈക്കിൽ നിന്ന് റോഡിൽ വീണ പൊതി ഭീഷണിപ്പെടുത്തി കൈക്കലാക്കി, സിസിടിവി ദൃശ്യം ചതിച്ചു, പിടിച്ചത് കഞ്ചാവ്  പൊതി

Synopsis

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ആലപ്പുഴ: എരമല്ലൂരിൽ 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സ്വദേശി മുഹമ്മദ് ആസിഫിനെ(29)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എരമല്ലൂർ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേരുടെ ബാഗിൽ നിന്ന് 2.5 കിലോഗ്രാം കഞ്ചാവ് റോഡിൽ വീഴുകയും പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫിന് ഇത് കിട്ടുകയുമായിരുന്നു. 

ബൈക്കുകാരെ ഭീഷണിപ്പെടുത്തി ആസിഫ് കഞ്ചാവ് കൈക്കലാക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സാബു, മധു, ഓംകാർനാഥ്, റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ, അൻഷാദ്.ബി.എ (സൈബർ സെൽ), പ്രമോദ്.വി (സൈബർ സെൽ),വനിത സിവിൽ എക്സൈസ് ഓഫീസർ ജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം, കഴക്കൂട്ടത്ത് 1.25 കിലോഗ്രാം കഞ്ചാവുമായി അശ്വിൻ.സി.നായർ എന്നയാളെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സഹീർഷാ.ബി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുനിൽ കുമാർ.ആർ, പ്രിവന്റീവ് ഓഫീസർ ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിന്റോ, റഹിം, സുധീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെജീന എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

കോതമംഗലത്ത് MDMA യും കഞ്ചാവുമായി കുട്ടമംഗലം സ്വദേശിയെ എക്സൈസ് പിടികൂടി. ജിതിൻ സിബി (29 വയസ്) എന്നയാളാണ് ) 0.629 ഗ്രാം MDMA 70 ഗ്രാം കഞ്ചാവ് എന്നിവയുമായി പിടിയിലായത്. കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ലിബു.പി.ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റസാക്ക്.കെ.എ, സോബിൻ ജോസ്, ബിലാൽ.പി.സുൽഫി, വനിത സിവിൽ എക്സൈസ് ഓഫീസർ റൻസി.കെ.എ എന്നിവരും പങ്കെടുത്തു.

'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ
കാണിക്കവഞ്ചിയിലെ പണം എണ്ണുമ്പോൾ അടിച്ചുമാറ്റി, കോൺഗ്രസ് നേതാവ് റിമാൻഡിൽ