
തിരുവനന്തപുരം: നിരോധിത പുകയല്ല ഉത്പന്നങ്ങളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിൽ. മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടിൽ സാബുവി(46)നെ ആണ് മാരായമുട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് അറസ്റ്റ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സാബുവിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ വീട്ടിൽ നിന്ന് എട്ടു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടികൂടിയ പാൻമസാല ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ക്ക് മാർക്കറ്റിൽ ഏകദേശം രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്‍റെ നിഗമനം. ഇവ ബിനു എന്ന വ്യക്തി ഹോൾസെയിൽ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ർ ദിവസം കൊല്ലത്തും ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. കരുനാഗപ്പള്ളിയിലാണ് വീണ്ടും വൻ പാൻമസാല വേട്ട നടന്നത്. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ടരയോടെയാണ് ദേശീയ പാതയിൽ വെച്ച് പൊലീസ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.
Read More : 'ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു'; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ