അസ്മിയയുടെ മരണം; മതപഠനശാലക്കെതിരെ ​ഗു​രുതര ആരോപണവുമായി ഉമ്മ

By Web TeamFirst Published May 19, 2023, 7:26 AM IST
Highlights

കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനാണ് സ്ഥാപന അധികൃതർ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിലെ ദുരൂഹ മരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മിയയുടെ ഉമ്മ. അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോൾ അസ്മിയ ആത്മഹത്യ ചെയ്ത വിവരം മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനാണ് സ്ഥാപന അധികൃതർ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാപനത്തിലെ അധ്യാപിക താൻ നന്നാകില്ലെന്ന് പറഞ്ഞ് ശപിച്ചിരുന്നതായും അസ്മിയ പറഞ്ഞതായും ഉമ്മ വെളിപ്പെടുത്തി. സംസാരത്തിന്റെ പേരിൽ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചു. നന്നാകില്ലെന്ന് പ്രാകി, സഹപാഠികളിൽ നിന്ന് മാറ്റിയിരുത്തിരുന്നതായും ഇവർ ആരോപിച്ചു. 

മതപഠനശാല കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കമ്മീഷൻ മതപഠനശാലയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും. 

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ തെളിവെടുപ്പിനായെത്തിയത്. കമ്മീൽൻ സ്വമേധയാ കേസെടുത്തു. പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാൻ നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നൽകി. സ്ഥാപനത്തിൽ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധക്കുൾ

എന്നാൽ സ്ഥാപനത്തിൽ പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയിൽ ഇത്തരം പരാതികളില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികൾ അന്വേഷണസംഘത്തെ അറിയിച്ചത്. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച് വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്‍റെ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.

'സംഘികൾ ഓർത്താൽ നന്ന്, കാരണം ഇത് സ്ഥലം വേറെയാണ്'; അസ്മിയയുടെ മരണത്തിലും വിവാദങ്ങളിലും പ്രതികരിച്ച് യൂത്ത് ലീഗ്

click me!