ലഹരിക്ക് അടിമ, വാടകവീട് കേന്ദ്രീകരിച്ച് വിൽപ്പന: ആഴ്ചകളോളം പിന്നാലെ, ഒടുവിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

Published : Apr 07, 2023, 10:21 PM IST
ലഹരിക്ക് അടിമ, വാടകവീട് കേന്ദ്രീകരിച്ച് വിൽപ്പന: ആഴ്ചകളോളം പിന്നാലെ, ഒടുവിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

Synopsis

അറസ്റ്റിലായ പ്രദീപൻ കോഴിക്കോട് ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം, എന്നി പൊലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, മോഷണ കേസുകളിലെ പ്രതിയാണ്.

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ വാടക വീട്  കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗണ് ഷുഗർ വിൽപ്പന നടത്തി വന്ന ആൾ പിടിയിൽ. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ (38) ആണ് നാർകോട്ടിക് സെൽ അസി. കമീഷണർ   പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്റ്റർ ഷിജുവിന്റെ  നേതൃത്ത്വത്തിലുള്ള പൊലീസും  ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി.

അറസ്റ്റിലായ പ്രദീപൻ കോഴിക്കോട് ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം, എന്നി പൊലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, മോഷണ കേസുകളിലെ പ്രതിയാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും, ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെ പൊലീസിന്റെ പരിശോധനയിൽ പിടികൂടുകയുമായിരുന്നു. 

പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നതിനാൽ പരിസരവാസികൾക്ക് സംശയമുണ്ടായിരുന്നില്ല. കൂടാതെ ബോട്ടുണ്ടെന്നും , മീൻകച്ചവടമാണെന്നും നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഇയാൾ വീട് വടകക്കെടുത്തിരുന്നത്. എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിശദമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്റ്റർ എൻ. ഗണേഷ് കുമാർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് അസ്സി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസൻ വീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസ് ടി വി , എസ്.സി.പി.ഒ മാരായ ശ്രീജിത്കുമാർ പി , രഞ്ജിത്ത് എം,വനിതാ സി.പി.ഒ ശാലിനി, ശ്രുതി, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read More : ആലപ്പുഴയിൽ ബൈക്ക് മോഷണം, പിന്നാലെ പ്രതി മുങ്ങി; 4 മാസത്തിന് ശേഷം തിരുവനന്തപുരത്ത് പിടിയിൽ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി