മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Published : Nov 22, 2020, 11:13 PM IST
മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Synopsis

പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.

പരപ്പനങ്ങാടി: മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരി (24) ആണ്  19 ഗ്രാം എം ഡി എം എയുമായി  പിടിയിലായത്. പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മുബീന്‍ പിടിയിലായത്.

സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഓൺലൈൻ മാർക്കറ്റിംഗിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്നും എക്‌സൈസ് സംഘം അറിയിച്ചു. മയക്കുമരുന്ന് കടത്തിയ വോഗ്‌സ് വാഗൺ കാറും പിടികൂടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില