കോഡ് വാക്ക് 'പൂത്തിരി', പാൽവണ്ടിയിൽ യുവാവ് കടത്തിക്കൊണ്ടു വന്നത് 2.5 കോടിയുടെ ഹാഷിഷ് ഓയിൽ, തൃശൂർ പൂരം കളറാക്കാനെത്തി, കുടുങ്ങി

Published : Apr 25, 2026, 04:56 PM ISTUpdated : Apr 25, 2026, 06:36 PM IST
youth arrested with hashish oil

Synopsis

തൃശൂർ പൂരം കളറാക്കാൻ 'പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്ക് മരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും.

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിലായി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹസൻ മകൻ ഹബീബ് എന്നയാളെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും, 200 ഗ്രാം കഞ്ചാവും പരിശോധവയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്‌സൈസ് പിടികൂടിയത്.

പാൽ വണ്ടിയിൽ ആണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ 'പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. സമൂഹമാധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നാ മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ' പൂത്തിരി ഓണായിട്ടുണ്ട് " എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും.

 ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിൻ്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി.  സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിനെ കൂടാതെ അസി. എസ്കൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ രാജു എൻആ‍ർ, രഞ്ജിത്ത്‌ ടിജെ, സുധീർ കുമാർ,  സിജോമോൻ പിബി, നിതിൻ മാധവൻ, റെനിൽ രാജൻ, സിഇഒ മാരായ അനൂപ് ദാസ്, ധനുസ് ചന്ദ്രൻ , വുമൻ സിവിൽ എക്സൈസ് ഓഫീസർ സിജ എൻ കെ എന്നിവർ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറണ്ട് ബില്ല് പിരിച്ചത് 137277 രൂപ, ബാങ്കിലടയ്ക്കാതെ തിരിമറി, കോടതി ശിക്ഷിച്ചതോടെ മുങ്ങി, ഒടുവിൽ വിജിലൻസ് പിടിയിൽ
തൊളിക്കോട് കെ.എസ്.ഇ.ബി ഓഫീസിലെ ക്യാഷർ സക്കീർ ഹുസൈൻ, പിരിച്ച 1.37 ലക്ഷം മുക്കി, കേസായതോടെ മുങ്ങി; ഒളിവിലായിരുന്ന പ്രതി പിടിയിൽ