രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കൊല്ലത്ത് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

Published : Aug 10, 2025, 09:51 PM IST
arrested

Synopsis

ഉമയനല്ലൂർ സ്വദേശി സയിദ് അലിയാണ് പിടിയിലായത്. കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

കൊല്ലം: കൊല്ലം കൊട്ടിയത്ത് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഉമയനല്ലൂർ സ്വദേശി സയിദ് അലിയാണ് പിടിയിലായത്. കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 9 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.8 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. പ്രതി ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾ നേരത്തെയും ലഹരി കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ