സംശയം തോന്നി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാക്കളെ തടഞ്ഞ് ചോദ്യം ചെയ്തു; പരിശോധനയിൽ കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും

Published : Aug 11, 2025, 10:56 AM IST
kollam mdma case

Synopsis

കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്

കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 14 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയത്തിന്‍റെ

അടിസ്ഥാനത്തിൻ പ്രതികളെ തടഞ്ഞു നിർത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൽ മാർഗം ബാഗിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് എത്തിച്ചത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി, 'വൻകിട ഇടപാടുകൾ നടന്നാല്‍ മുന്നറിയിപ്പ് നൽകണം'
'ഭരണത്തിലേറിയപ്പോൾ പറഞ്ഞതുപോലെ എല്ലാം നേരത്തെ', ആറിടത്ത് പണി തുടങ്ങിയെന്ന് മേയര്‍, പൊങ്കാലയ്ക്ക് മുമ്പ് 29 റോഡുകളും ടാര്‍ ചെയ്യും