ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികൻ മരിച്ചു, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

Published : Aug 11, 2025, 10:30 AM IST
accident

Synopsis

ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്

കൊല്ലം : തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്

നൗഫലിന് പരിക്കേറ്റു. മറ്റൊരു സ്കൂട്ടറിലും ടിപ്പർ ലോറി ഇടിച്ചു. സ്കൂട്ടറിൽ എത്തിയ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിർദിശയിലേക്ക് കയറി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

അതേ സമയം, കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

 

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം