
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയും വടിവാളുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. നിരവധി കേസിലെ പ്രതിയായ പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു (31)വിനെയാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെ പുതിയ തുറ ജംഗ്ഷന് സമീപം വച്ചാണ് ഡെനുവിനെ സംഘം പിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 5 ഗ്രാമിലധികം എം ഡിഎംഎ യും കാറിൽ നിന്നും വടിവാളും കണ്ടെടുത്തു.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസും സ്ഥലത്തെത്തി. കാറിന് സമീപത്ത് സംശയാസ്പദമായി കണ്ട രണ്ടു സ്ത്രീകളെ കൂടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു. വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുള്ളതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, പ്രീവന്റീവ് ഓഫീസർമാരായ ഷാജി, സനൽകുമാർ സിവിൽ ഓഫീസർമാരായ സ്റ്റീഫൻ, ഉമാപതി, വനിത ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാരകായുധം കൈവശം വച്ചതിന് കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാേടതി റിമാൻഡ് ചെയ്തു.
കർഷകരോട് എന്തിനീ ക്രൂരത? കൊയ്‌ത് മെതിച്ച് പാടത്ത് സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം തള്ളി