തിരുരിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 3.039 ഗ്രാം മെത്താംഫിറ്റമിൻ

Published : May 11, 2024, 02:11 PM IST
തിരുരിൽ മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 3.039 ഗ്രാം മെത്താംഫിറ്റമിൻ

Synopsis

അതേസമയം, കണ്ണൂർ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് 5.66 ഗ്രാം എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു.

മലപ്പുറം: തിരൂരിൽ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അജിത്ത് പി പി എന്നയാളാണ് പിടിയിലായത്. തിരൂർ റേഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെയും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്. പി ഒ രവീന്ദ്രനാഥ്, ഷിജിത്ത് എം കെ, അനീസ് ബാബു, വിനീഷ് പി ബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, കണ്ണൂർ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് 5.66 ഗ്രാം എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു.

സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദിൻ. ടി യും സംഘവും ചേർന്നാണ് കണ്ണൂർ സ്വദേശി  ജയേഷ് കെ എന്നയാളെ പിടികൂടിയത്. കണ്ണൂർ ടൗണിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ. സംഘത്തില്‍ എക്സൈസ്  ഇൻസ്‌പെക്ടർ ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഖാലിദ് ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അബ്‍ദുൾ നാസർ ആർ പി എന്നിവരും ഉണ്ടായിരുന്നു.

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി