സർക്കാർ ബസ്സിനുള്ളില്‍ കയറി യുവാവിന്റെ 'സ്റ്റണ്ട്'; കേസാകുമെന്നായപ്പോൾ പണം നല്‍കി ഒത്തുതീര്‍പ്പ്

Web Desk   | Asianet News
Published : Jan 19, 2020, 08:59 AM IST
സർക്കാർ ബസ്സിനുള്ളില്‍ കയറി യുവാവിന്റെ 'സ്റ്റണ്ട്'; കേസാകുമെന്നായപ്പോൾ പണം നല്‍കി ഒത്തുതീര്‍പ്പ്

Synopsis

 ബസ്സ് ബൈക്കിനെ ഇടിക്കുന്ന വിധത്തിൽ ഓടിച്ചെന്ന് കാട്ടിയാണ് യുവാവ് പിന്തുടര്‍ന്നെത്തി പരാക്രമം കാണിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു.  

കൽപ്പറ്റ: കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ യുവാവ് ബസ്സ് തടഞ്ഞിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി ഷമീര്‍ (41) ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ബസ്സ് ബൈക്കിനെ ഇടിക്കുന്ന വിധത്തിൽ ഓടിച്ചെന്ന് കാട്ടിയാണ് യുവാവ് പിന്തുടര്‍ന്നെത്തി പരാക്രമം കാണിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു.  

രാവിലെ 10.30 ഓടെ നാലാംമൈലില്‍ വെച്ചായിരുന്നു സംഭവം. പ്രശ്നം ഗുരുതരമാകുമെന്നായപ്പോൾ  യുവാവിന്റെ ബന്ധുക്കളെത്തി നടത്തിയ ചര്‍ച്ചയില്‍ ട്രിപ്പ് മുടങ്ങിയതിന് 15000 രൂപയും, കണ്ടക്ടറുടെ ഫോണ്‍ കേടായതിന് 5000 രൂപയും നഷ്ടപരിഹാരം വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കി. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ