
പാലക്കാട്: പൊലീസ് സ്റ്റേഷനു പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. മദ്യലഹരിയിലാണെന്നു സംശയിക്കുന്ന യുവാവാണ് പൊലീസ് വാഹനത്തിന്റെ ചില്ല് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു തകർത്തത്. കേസിൽ വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വാഹനത്തിന്റെ മുന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. യുവാവിനെതിരെ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയിട്ടത്. പരിപാടിക്കെത്തിയ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനുള്ളിലുള്ളപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam