Asianet News MalayalamAsianet News Malayalam

അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ
Suspect arrested for brutally beating differently abled brother
Author
First Published Nov 5, 2023, 12:16 AM IST

ഹരിപ്പാട്: ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. താമല്ലാക്കൽ കാട്ടിൽ ചിറയിൽ പ്രദീപ് (52) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. വൃദ്ധമാതാവിന്റെ പെൻഷൻ തുക കൈക്കലാക്കിയ ശേഷം മദ്യപിച്ച് ബഹളമുണ്ടാക്കുകയും വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്നത് കൊല്ലത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ ജേഷ്ഠ സഹോദരൻ വീട്ടിലെത്തി ചോദ്യം ചെയ്തതിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദ്ദനം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ എസ് എച്ച് ഒ ശ്യാംകുമാർ. വി, എസ് ഐ മാരായ ഷെഫീഖ്, ഷൈജ, സിപിഒ മാരായ കിഷോർ കുമാർ, എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. 

Read more:  ഒരു വർഷം മുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത, കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന

അതേസമയം, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം വച്ച് ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ്  ഷാഹുലിന്‍റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡിഗിംങ് ഫോര്‍ക്ക് എടുത്ത്  അബ്ദുള്ള ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.  അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും വീഡയോയിൽ കാണാം.

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി. ഭാര്യ പിതാവ് തന്നെ മാരകമായി മർദ്ദിച്ചെന്നും ആക്രമണത്തിൽ താൻ ബോധരഹിതനായെന്നും ഷാബുൽ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാള്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മര്‍ദ്ദിച്ചുവെന്ന അബ്ദുല്ലയുടെ പരാതിയില്‍ ഷാഹുല്‍ ഹമീദിനെതിരേയും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios