കോഴിക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം കണ്ടെത്തി

By Web TeamFirst Published Sep 18, 2019, 3:10 PM IST
Highlights

 സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആഷിക് ഒഴുക്കിൽപ്പെടുകയായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിക്കിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഷിക്കിനെ  കാണാതായി 8 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

 സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആഷിക് ഒഴുക്കിൽപ്പെടുകയായിരുന്നു. അന്നേദിവസം ശക്തമായ ഒഴുക്കും പാറയിൽ വഴുക്കലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

click me!