കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

Published : Jul 17, 2024, 11:31 AM IST
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

Synopsis

കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്താത്തത് പ്രവാസികളെ വലയ്ക്കുന്നുവെന്നായിരുന്നു ഷംസു പ്രതിഷേധത്തിൽ വിശദമാക്കിയത്

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കരിയാട്ടെ സാമൂഹിക പ്രവർത്തകനായ ഷംസു പടന്നക്കരയുടെ വേറിട്ട പ്രതിഷേധം. 20 കിലോമീറ്റർ ഒറ്റയ്ക്ക് പദയാത്ര നടത്തിയായിരുന്നു ഷംസു പ്രതിഷേധിച്ചത്. തിങ്കളാഴ്ച മട്ടന്നൂരിൽ നിന്നും വിമാനത്താവളം വരെയായിരുന്നു ഒറ്റയ്ക്കുള്ള പദയാത്ര നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്താത്തത് പ്രവാസികളെ വലയ്ക്കുന്നുവെന്നായിരുന്നു ഷംസു പ്രതിഷേധത്തിൽ വിശദമാക്കിയത്. ഉത്തര മലബാറിന് ചിറക് നൽകുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച കണ്ണൂർ വിമാനത്തിലേക്ക് പ്രതീക്ഷിച്ച പോലെ വിമാന സർവ്വീസുകൾ തുടങ്ങിയിരുന്നില്ല. ടിക്കറ്റ് നിരക്കിലുണ്ടായ വൻ വർധനയും കണ്ണൂർ വിമാനത്താവളത്തെ യാത്രക്കാരിൽ നിന്ന് അകറ്റിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്