
കണ്ണൂര്‍: കോൺഗ്രസ് നിയന്ത്രണത്തിലുള്ള പുന്നാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ ധര്‍ണ. കോഴ വാങ്ങി ഡിവൈഎഫ്ഐ നേതാവിന് നിയമനം നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. കണ്ണൂർ ഡി സി സി സെക്രട്ടറിയാണ് ബാങ്ക് പ്രസിഡന്‍റ് പി കെ ജനാർദ്ദനൻ. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജെയിംസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അവിശ്വാസത്തെ പിന്തുണച്ചു; തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
തിരുവനന്തപുരം: തിരുപുറം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. സമാജ് വാദി പാർട്ടിയുടെ ഒരു സീറ്റിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സമാജ് വാദി പാർട്ടി അംഗമായ ഷീനാ ആന്റണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. പുതിയ യുഡിഎഫ് ഭരണ സമിതിയിലും ഷീനാ ആന്റണിയെ പഞ്ചായത്ത് പ്രസിഡൻറാക്കും.
കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ എത്തിയെന്ന് സംശയം; മഹാരാഷ്ട്രയിൽ സന്യാസിമാർക്ക് മർദ്ദനം