സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു; വിവാഹത്തിന് നാല് ദിവസം മുമ്പ് യുവാവിന്‍റെ ജീവനെടുത്ത് വാഹനാപകടം

Published : Jan 03, 2021, 03:17 PM IST
സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു; വിവാഹത്തിന് നാല് ദിവസം മുമ്പ്  യുവാവിന്‍റെ ജീവനെടുത്ത് വാഹനാപകടം

Synopsis

വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. 

കോട്ടയം: പാലാ ഈരാറ്റുപേട്ട റോഡില്‍ പനയ്ക്കപ്പാലത്തിനടുത്തു വെച്ച് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്. വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഡിസംബര്‍ 31ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 

ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍ എന്ന യുവാവിന്‍റെ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി 8.15 ഓടെയായിരുന്നു അപകടം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്