ടെക്നോപാർക്കിൽ നാലാം നിലയിൽ നിന്ന് തലയിടിച്ച് വീണു; ജീവനക്കാരന് ദാരുണാന്ത്യം

Published : Mar 10, 2023, 05:06 PM ISTUpdated : Mar 10, 2023, 05:07 PM IST
ടെക്നോപാർക്കിൽ നാലാം നിലയിൽ നിന്ന് തലയിടിച്ച് വീണു; ജീവനക്കാരന് ദാരുണാന്ത്യം

Synopsis

ഇന്ന് നാലു മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചു.

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ  രോഷിത് എസ് (23) ആണ് മരിച്ചത്. മണക്കാട് സ്വദേശി രോഷിത് ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.  

സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് രോഷിത് താഴേക്ക്  വീണത്. ഇന്ന് നാലു മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. യുവാവിന്‍റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

Read More :  വീടുപണിക്കിടെ മണ്ണിടിഞ്ഞ് വീണു, 12 പൊക്കത്തില്‍ നിന്നും വാട്ടര്‍ ടാങ്കടക്കം താഴേക്ക്; തൊഴിലാളി മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്