കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Aug 1, 2020, 8:17 AM IST
Highlights

നിയന്ത്രണംവിട്ട ബൈക്ക് ആൽ മരത്തിൽ ചെന്ന്  ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. 
 

കണ്ണൂര്‍: കണ്ണൂർ അലവിൽ  ബൈക്ക് മരത്തിലിടിച്ച്  യുവാവ് മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാൻ (30) ആണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ആൽ മരത്തിൽ ചെന്ന്  ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. 

നിസ്വാനൊപ്പം ബൈക്കിലുണ്ടായിരുന്ന പിള്ളയാർ സ്വദേശി കെ.നിജിലിനെ പരിക്കേറ്റ് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
 

click me!