
ബൈസൺവാലി (ഇടുക്കി) : ബൈസൺവാലി അമ്പു കടപടിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്നാട് തേനി സ്വദേശി ശശികുമാർ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ദിനേശിന് ഗുരുതമായി പരിക്കേറ്റു. ഇന്ന് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും അടിമാലി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ശശികുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read More : കേരളത്തിൽ രണ്ട് നാൾ കൂടി മഴ സാധ്യത, ഇന്ന് വൈകിട്ട് തലസ്ഥാനമടക്കം ആറ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത