
കോഴിക്കോട്: ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് മീനങ്ങാടിക്ക് സമീപം കാര്യംമ്പാടി സ്വദേശി അൻഷാദ് (24) മരണപ്പെട്ടത്.
താമരശ്ശേരി കത്തറമ്മൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം പറ്റിയത്. മുഹമ്മദ് ഇബ്രാഹിം ആണ് പിതാവ്. സഹോദരിമാർ: ഷമീന, അനുഷ, അഷിദ. അന്‍ഷാദിന്‍റെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam