
പരിയാരം : കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തിൽപ്പെട്ടത്.
പാണപ്പുഴ മാത്ത് വയൽ പാലത്തിന്‍റെ അരികിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി വരവെയാണ് വീണ്ടും അപകടം സംഭവിക്കുന്നത്. സ്വകാര്യ ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു.
Read More : Malayalam News Live : കേരളപ്പിറവി, മഴ മുന്നറിയിപ്പ്, ഗാസയിൽ വീണ്ടും ആക്രമണം- വാർത്തകളറിയാം