ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

By Web TeamFirst Published Jun 12, 2019, 8:14 AM IST
Highlights

ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമല്ല.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു. വയനാട് മേപ്പാടി കിഴക്കയിൽ ഷൈജു (29) ആണ് മരിച്ചത്. ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!