മഴയത്ത് ബൈക്ക് നിർത്തി, ബസ് സ്റ്റാന്‍റിലേക്ക് നടന്ന് പോകവെ കെഎസ്ആർടിസി ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം

Published : Dec 13, 2023, 08:35 PM IST
മഴയത്ത് ബൈക്ക് നിർത്തി, ബസ് സ്റ്റാന്‍റിലേക്ക് നടന്ന് പോകവെ കെഎസ്ആർടിസി ഇടിച്ചിട്ടു; യുവാവിന് ദാരുണാന്ത്യം

Synopsis

മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ വീട്ടിലേക്ക്പോവുകവെയാണ് അപകടം സംഭവിച്ചത്.

ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിടിച്ചു കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു.  ആലപ്പുഴ ആറാട്ടുവഴി കളപ്പുര ചക്കംപറമ്പിൽ വിഷ്ണു (38)ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമാണ് അപകടം നടന്നത്. 

മാവേലിക്കരയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു ജോലി കഴിഞ്ഞ് തിരികെ ബൈക്കിൽ വീട്ടിലേക്ക്പോവുകവെയാണ് അപകടം സംഭവിച്ചത്.  ശക്തമായ മഴയെ തുടർന്ന് ബൈക്ക് ഹരിപ്പാട് വെച്ചതിനു ശേഷം  ബസിൽ പോകാനായി   സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് വിഷ്ണുവിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിഷ്ണു തൽക്ഷണം മരിച്ചു.

Read More : '3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി'; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ