ആലപ്പുഴയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Sep 17, 2018, 10:53 PM ISTUpdated : Sep 19, 2018, 09:28 AM IST
ആലപ്പുഴയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

Synopsis

കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും മഹാരാഷ്ടയിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട  പഞ്ചസാര ചാക്ക് കയറ്റിയ ലോറിയും തമ്മിലിടിച്ചാണ് അപകടം. പരിക്കേറ്റ ലിനു കുമാറിനെ അഗ്നിശമന സേനാവിഭാഗവും പോലീസുമെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകർന്നു. 

ഹരിപ്പാട്:  ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് മൾട്ടി നാഷണൽ കമ്പനി പ്രോജക്ട് മാനേജരായ യുവാവ് മരിച്ചു. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ത് മീഡിയ സൊല്യുവിഷൻ പ്രൈവറ്റ് ലിമിറ്റഡ് മൾട്ടിനാഷണൽ കമ്പനിയുടെ ആലുവ സൈറ്റ് പ്രോജക്ട് മാനേജർ പത്തനംതിട്ട എരുമക്കാട് കിടങ്ങന്നൂർ ഇട്ടിമണ്ണിൽ വിശ്വംഭരന്റെ മകൻ ലിനു കുമാർ ആണ് (38) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനിൽ ഇന്ന് രാവിലെ 6-30 ഓടെയായിരുന്നു സംഭവം. 

കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും മഹാരാഷ്ടയിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട  പഞ്ചസാര ചാക്ക് കയറ്റിയ ലോറിയും തമ്മിലിടിച്ചാണ് അപകടം. പരിക്കേറ്റ ലിനു കുമാറിനെ അഗ്നിശമന സേനാവിഭാഗവും പോലീസുമെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകർന്നു. സുഹ്യത്തിന്റെ പുതിയ നെക്സ കാറാണിത്. ശനിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട്മറ്റൊരു സൈറ്റ് കാണാൻ തിരുവനന്തപുരത്ത് പോയി മടങ്ങിയ ശേഷം ഞായറാഴ്ച കൊല്ലത്ത് ഭാര്യവീട്ടിൽ കയറിയിരുന്നു. അവിടെ നിന്നും പുലർച്ചെ എറണാകുളം ഭാഗത്തേക്ക് പോകവേയാണ് അപകടം നടന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാങ്കിന്റെ സ്ട്രോങ് റൂമിൽ നിന്ന് അസാധാരണമായ ശബ്ദം; സിസിടിവി നോക്കിയപ്പോൾ കണ്ടത് യമണ്ടനൊരു മൂര്‍ഖൻ പാമ്പിനെ
വൈറ്റില കൊലപാതകത്തിൽ പുതിയ വിവരം, പിടിയിലായ ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവർത്തകൻ; രാത്രി വാക്കുതർക്കത്തിന് പിന്നാലെ അരുംകൊല!