ദേശീയ പാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published : Oct 13, 2024, 10:13 AM ISTUpdated : Oct 13, 2024, 10:14 AM IST
ദേശീയ പാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Synopsis

ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത് 

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്‌. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.  
 

മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാദാപുരത്ത് തെരുവ് നായയുടെ കടിയേറ്റ് എഎസ്‌ഐ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്, ആക്രമിച്ചത് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി
വലിയതുറയിൽ യുവാവിനെ മർദിച്ച് കവർച്ച, മൊബൈലും 4000 രൂപയും തട്ടിയെടുത്തു, രണ്ടുപേർ പിടിയിൽ